Monday, October 12, 2015

പ്രായമാകുന്നത്‌ എപ്പോഴും ഒരു തലവേദന തന്നെയാണ്‌.

പ്രായമാകുന്നത്‌ എപ്പോഴും ഒരു തലവേദന തന്നെയാണ്‌. എന്നാല്‍ ചില ഭക്ഷണ പദാര്‍ഥങ്ങള്‍ ആഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയാല്‍ പ്രായത്തെ ചെറുത്തുനിര്‍ത്താനും ചര്‍മ്മകാന്തി വര്‍ധിപ്പിക്കാനും കഴിയും.
പ്രായമാകുനത്‌ തടഞ്ഞ്‌ ചര്‍മ്മത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്ന ആഹാരങ്ങളെക്കുറിച്ചറിയു.
1, സ്‌ഥിരമായി ഒരു പിടി ബദാം കഴിയ്‌ക്കുന്നത്‌ ചര്‍മ്മ സൗന്ദര്യം വര്‍ധിപ്പിക്കുകയും പ്രായത്തെ ചെറുക്കുകയും ചെയ്യും.
2, തക്കാളിയ്‌ക്ക് പ്രായത്തെ തടഞ്ഞു നിര്‍ത്താനുള്ള കഴിവുണ്ട്‌. തക്കാളി ആഹാരത്തിന്റെ ഭാഗമാക്കുക.
3, ചീര ധാരളം കഴിക്കുന്നതും ഗുണം ചെയ്യും.
4, കടല്‍ മത്സ്യങ്ങളില്‍ അടങ്ങീരിക്കുന്ന ഒമേഗഫാറ്റി ആസിഡ്‌ നിങ്ങളുടെ ചര്‍മ്മത്തെ പ്രായമാകുന്നതില്‍ നിന്ന്‌ രക്ഷിക്കും.
5, പ്രായത്തെ ചെറുത്തു നിര്‍ത്തി ചര്‍മ്മകാന്തി നിലനിര്‍ത്താനുള്ള കഴിവ്‌ മഞ്ഞളിനുണ്ട്‌. അതുകൊണ്ട്‌ തന്നെ മഞ്ഞള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നതും മികച്ച ഫലം നല്‍കും.
6, ബീന്‍സ്‌ ഇനത്തില്‍ പെട്ട ആഹാരങ്ങള്‍ നിങ്ങളുടെ ചര്‍മ്മകാന്തി വര്‍ധിപ്പിച്ച്‌ പ്രായത്തില്‍ നിന്ന്‌ സംരക്ഷിക്കും.
7, ഓട്‌സ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ ചര്‍മ്മ സൗന്ദര്യത്തിനും പ്രായത്തെ ചെറുക്കുന്നതിനും സഹായിക്കും.
8, ഓറഞ്ചില്‍ അടങ്ങീരിക്കുന്ന വിറ്റമിന്‍ സി നിങ്ങളുടെ ചര്‍മ്മത്തിന്‌ നിത്യയൗവ്വനം നല്‍കും.
9, വെണ്ണപ്പഴം ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തു. ഇത്‌ ചര്‍മ്മത്തിന്‌ മികച്ച ഫലം നല്‍കും.
10, മുന്തിരി സ്‌ഥിരമായി കഴിക്കുന്നത്‌ ചര്‍മ്മ കാന്തിവര്‍ധിപ്പിക്കാനും പ്രായത്തെ തോല്‍പ്പിക്കാനും സഹായിക്കും.
11, ചോക്ലയിറ്റ്‌ കഴിക്കുന്നത്‌ ഓര്‍മ്മശക്‌തി കൂട്ടാനും സൗന്ദര്യം വര്‍ധിക്കാനും ഉപകരിക്കും
12, വൈയിന്‍ കഴിക്കുന്നത്‌ പ്രായത്തെ ചെറുക്കാനും ചര്‍മ്മത്തിന്റെ ഭംഗിവര്‍ധിക്കാനും നല്ലതാണ്‌.
13, ബറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ പ്രായത്തെ ചെറുത്ത്‌ സൗന്ദര്യം വര്‍ധിക്കാന്‍ സഹായിക്കും.
14, മാതളനാരങ്ങ സ്‌ഥിരമായി കഴിക്കുന്നത്‌ ചര്‍മ്മത്തിന്‌ നിത്യ യൗവ്വനം നല്‍കും.
15, തണ്ണിമത്താന്‍ കൂടുതലായി കഴിക്കുന്നത്‌ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും ഇതു വഴി ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ മാറ്റാനും സഹായിക്കുന്നു.
16, പപ്പായ സ്‌ഥിരമായി കഴിയ്‌ക്കുക ഇത്‌ നിങ്ങളുടെ സൗന്ദര്യവും ആരോഗ്യവും വര്‍ധിപ്പിക്കും. ഒപ്പം പ്രായത്തെ ചെറുത്തു നിര്‍ത്തുകയും ചെയ്യും.

No comments:

Post a Comment