Friday, October 2, 2015

സുന്ദരമായ ചുണ്ടുകളാണ്‌

സുന്ദരമായ ചുണ്ടുകളാണ്‌ മുഖത്തിന്റെ സൗന്ദര്യം. ആ ചുണ്ടുകള്‍ ഇളം റോസ്‌ നിറമാണെങ്കില്‍ പറയുകയും വേണ്ട, അത്രയ്‌ക്ക് മനോഹരമായിരിക്കും. പലരുടെയും പ്രശ്‌നം ചുണ്ടുകള്‍ക്ക്‌ നിറം ഇല്ല എന്നതാണ്‌. എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇതിന്‌ പരിഹാരം കാണാന്‍ കഴിയും. അതെങ്ങനെ എന്നല്ലേ. ചുണ്ടുകള്‍ക്ക്‌ നിറം വയ്‌ക്കാന്‍ ചില കുറുക്കുവഴികളൊക്കെയുണ്ട്‌.
1, ബീറ്റ്‌റൂട്ട്‌ തേനില്‍ ചാലിച്ച്‌ കിടക്കുന്നതിന്‌ മുമ്പ്‌ ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടുകള്‍ തുടുക്കുകയും നിറം വയ്‌ക്കുകയും ചെയ്യും.
2, പനിനീരും ഗ്ലിസറിനും ചേര്‍ത്ത്‌ കിടക്കുന്നതിന്‌ മുമ്പ്‌ ചുണ്ടുകളില്‍ പുരട്ടുക.
3, ചുണ്ടില്‍ നറു നെയ്യ്‌ പുരട്ടുന്നത്‌ മൃദുലതയും ഭംഗിയും വര്‍ധിപ്പിക്കും.
4, ബദാം ഓയില്‍ ഉപയോഗിച്ച്‌ മസാജ്‌ ചെയ്യുന്നത്‌ ചുണ്ടിന്‌ ഭംഗി നല്‍കും.
5, വെള്ളം കുടിക്കുന്നതും ചുണ്ടുകളുടെ സൗന്ദര്യം വര്‍ധിപ്പിക്കും.
6, ഒരു തുള്ളി നാരങ്ങ നീരും രണ്ട്‌ തുള്ളി തേനും ചേര്‍ത്ത്‌ ചുണ്ടില്‍ പുരട്ടുന്നത്‌ നല്ലതാണ്‌.
7, വേനല്‍കാലത്ത്‌ ചുണ്ടുകളെ പരിചരിക്കാന്‍ വെളിച്ചെണ്ണയില്‍ തേന്‍ ചേര്‍ത്ത്‌ പുരട്ടുക.
8, തക്കാളിയുടെ നീരില്‍ വെളിച്ചെണ്ണ ചേര്‍ത്ത്‌ പുരട്ടുന്നത്‌ നന്നായിരിക്കും.
9, മാതളനാരങ്ങയുടെ നീരില്‍ നെയ്യ്‌ ചേര്‍ത്ത്‌ പുരട്ടുക.
10, കാപ്പിയുടെ അളവ്‌ കുറയ്‌ക്കുക.
11, എണ്ണയില്‍ പഞ്ചസാര ചേര്‍ത്ത്‌ ചുണ്ടുകളില്‍ മസാജ്‌ ചെയ്‌താല്‍ മൃദുലമാകും.
12, ചുണ്ട്‌ കടിക്കുന്ന ശീലം ഉപേക്ഷിക്കുക. ഇത്‌ ചുണ്ടിന്റെ ഭംഗി നഷ്‌ട്ടപ്പെടുത്തും.
13, പനിനീര്‍ റോസിന്റെ ഇതളുകള്‍ നെയ്യില്‍ ചാലിച്ച്‌ ചുണ്ടില്‍ പുരട്ടുക. നിറവും മൃദുലതയും ലഭിക്കും.

No comments:

Post a Comment