Thursday, July 2, 2015

നിറം വർധിക്കന് 15 വിദ്യ

വെളുക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. നിറം വർദ്ധിപ്പിക്കാനായി ബ്യൂട്ടി പാര്‍ലറുകള്‍ തോറും കയറിയിറങ്ങി നടക്കുന്നവരുണ്ട്. നിറമുള്ളവരും നിറമില്ലാത്തവരും കുറച്ച് കൂടി നിറം കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരാണ്. നിറം വർദ്ധിപ്പിക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില മാർഗ്ഗങ്ങളുണ്ട്. അത്തരം ചില വഴികളിതാ…
1. ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കാൻ പൊതുവെ ഉപയോഗിക്കുന്നതാണ് ഓറഞ്ച് . ഒരു ഓറഞ്ച് മുറിച്ച് മുഖത്തും കഴുത്തിലും 10 മിനുട്ട് നേരം ഉരയ്ക്കുക. മാസം മൂന്ന് പ്രാവശ്യമെങ്കിലും ഇങ്ങനെ ചെയ്‌താൽ ചർമ്മത്തിൻറെ തിളക്കം വർദ്ധിക്കും.
2. സവാള നല്ലതുപോലെ അരച്ച് മുഖത്തും കഴുത്തിലും തേയ്ക്കുക. ഇത് മുഖത്തെ പാടുകള്‍ മങ്ങിപ്പോകാന്‍ സഹായിക്കും.


3.വെള്ളരി, കുക്കുമ്പര്‍ എന്നിവ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിൻറെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കും.
4. ചന്ദനപ്പൊടിയും, ബദാമും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി തേച്ചാല്‍ ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കും.
5.മുഖത്തിന് നിറം വർദ്ധിപ്പിക്കാനും പാടുകൾ മാറ്റാനും പുളിച്ച തൈര് മുഖത്ത് പുരട്ടുന്നത് നല്ലതാണ്.


6. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് പാലിലോ തൈരിലോ കലക്കി മുഖത്തു പുരട്ടുന്നത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കും.
7.ഓട്‌സ് പൊടിച്ച് തൈരില്‍ കലക്കി മുഖത്തു പുരട്ടുന്നതും നിറം വർദ്ധിപ്പിക്കാൻ സഹായിക്കും.
8. മഞ്ഞള്‍ പാലിലോ തൈരിലോ കലര്‍ത്തി പുരട്ടുന്നത് നിറം വർദ്ധിപ്പിക്കാൻ സഹായിക്കും.


9. സ്ട്രോബറി അരച്ച് മുഖത്ത് തേച്ച് 10 മിനുട്ട് കഴിഞ്ഞ് പനിനീരുപയോഗിച്ച് മുഖം കഴുകുക. ഇത് ചര്‍മ്മത്തിന് വെണ്മ നല്കാന്‍ ഏറെ ഗുണപ്രദമാണ്.
10. തേനില്‍ അല്പം നാരങ്ങനീരും ചേർത്ത് മുഖത്തും, കഴുത്തിലും തേച്ച് ഉണങ്ങിക്കഴിയുമ്പോള്‍ കഴുകുക. ഇത് ചര്‍മ്മത്തിന് നിറവും, യൗവ്വനശോഭയും നൽകും.


11.കറ്റാര്‍വാഴയില മുറിച്ച് രാത്രി കിടക്കുന്നതിന് മുമ്പ് മുഖത്ത് മസാജ് ചെയ്യുക. ഇത് മുഖത്തെ പാടുകളും, മാലിന്യങ്ങളും നീക്കാന്‍ ഉത്തമമാണ്.
12. ഒരു പാത്രത്തില്‍ അല്പം പാലെടുത്ത് ഒരു കോട്ടണ്‍ ബോള്‍ അതില്‍ മുക്കി മുഖം തുടയ്ക്കുന്നതും ചർമ്മത്തിൻറെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കും.


13. ഉരുളക്കിഴങ്ങ് അരച്ച് അതില്‍ അല്പം നാരങ്ങനീര് ചേര്‍ത്ത് ഫേസ്പാക്ക് ഉണ്ടാക്കി മുഖത്ത് തേയ്ക്കുക. ഉണങ്ങിയ ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. മാസത്തിൽ മൂന്ന് തവണ ഇതുപയോഗിക്കുന്നത് നിറം വർദ്ധിപ്പിക്കും.
14. പാലിനൊപ്പം കര്‍പ്പൂരച്ചെടി അരച്ച് മുഖത്ത് തേയ്ക്കുന്നത് ചര്‍മ്മത്തിന് ശോഭ ലഭിക്കാനും, മുഖക്കുരുവിന്‍റെ പാടുകള്‍ നീക്കം ചെയ്യാൻ സഹായിക്കും.


15. താമരയിതളുകള്‍ തേനും പാലും ചേര്‍ത്ത് അരച്ച് ആഴ്ചയില്‍ ഒരു തവണ മുഖത്ത് തേച്ചാല്‍ ചര്‍മ്മത്തിന്‍റെ ശോഭ വർദ്ധിക്കും.

No comments:

Post a Comment